റിയാദ്: സൗദി അറേബ്യയില്‍ 70,000 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്‍കിയ ഉയര്‍ന്ന കാറ്റഗറിയിലുള്ള കമ്പനികള്‍ക്കാണ് റിക്രൂട്ട്‌മെന്റിന് അനുമതി നല്‍കിയിരിക്കുന്നത്. യോഗ്യതയും പരിചയ സമ്പത്തുമുള്ള സ്വദേശികളുടെ അഭാവം പരിഗണിച്ചാണിത്.
എന്‍ജിനീയറിങ്, മെഡിസിന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അക്കൗണ്ടന്റ്, നഴ്സിങ് തുടങ്ങിയ മേഖലയില്‍ വിദേശികളെ ജോലിക്കെടുക്കാന്‍ തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നിതാഖാത്ത് പ്രകാരം പ്‌ളാറ്റിനം വിഭാഗത്തിലുള്ള 28,000 സ്ഥാപനങ്ങള്‍ക്കും ഗ്രീന്‍ വിഭാഗത്തിലുള്ള 42,000 സ്ഥാപനങ്ങള്‍ക്കും വിസ ലഭിക്കും.
Post Your Comments