തിരുവനന്തപുരം: പൊലീസ്, ഫയര്‍ഫോഴ്സ്, വനം, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ പരീക്ഷ പി.എസ്.സിയുടെ നിയന്ത്രണത്തില്‍ തന്നെ നടത്തണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായികക്ഷമതാ പരീക്ഷ പിഎസ്സിയുടെ മേല്‍നോട്ടത്തില്‍ തന്നെ നടത്തിയില്ലെങ്കില്‍ വ്യാപക അട്ടിമറി നടക്കും. പൊലീസിനെയോ സ്പോര്‍ട്സ് കൗണ്‍സില്‍ പോലുള്ള ഏജന്‍സികളെയോ എല്പ്പിച്ചാല് അത്തരം പരീക്ഷകളുടെ സുതാര്യത നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments