KeralaLatest News

ആലപ്പാട് സമരത്തെ തള്ളി പറഞ്ഞ് വീണ്ടും വ്യവസായ മന്ത്രി

ആലപ്പാട്ടെ ആളുകള്‍ ഖനനത്തിന് എതിരല്ലെന്നും പുറത്തുള്ളവരാണ്

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരെ ചെയ്യുന്നവരെ തള്ളി പറഞ്ഞ് വീണ്ടും വ്യവസായ മന്ത്രി ഇപി ജയരാജന്‍.
കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യെ വ്യക്തമാക്കിയത്.

ആലപ്പാട്ടെ ആളുകള്‍ ഖനനത്തിന് എതിരല്ലെന്നും പുറത്തുള്ളവരാണ്. ഖനനത്തിന് എതിരെ സമരം നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
അമ്പലം ഉണ്ടാക്കി വരെ ഖനനം തടയാല്‍ ശ്രമിക്കുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനനസമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പാട് നിന്നും 5000-ത്തോളം കുടുംബങ്ങള്‍ ഇതിനോടകം ഒഴിഞ്ഞു പോയെന്നും അമ്പലവും സ്‌കൂളും കടലെടുതെന്നും ഒരു നാട് തന്നെ കരിമണല്‍ ഖനനം മൂലം ഇല്ലാതെയാവുകയാണെന്നും പിടി തോമസ് അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി ദുര്‍വാശി കളഞ്ഞ് സ്ഥലം സന്ദര്‍ശിക്കണം. കൂടാതെ മുഖ്യമന്ത്രി ആലപ്പാടേക്ക് പോകണമെന്നും ജനത്തിന്റെ ഭീതി അകറ്റണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button