Latest NewsIndia

പാസ്പോർട്ടുകൾക്ക് ചിപ്പ് വരുന്നു

വാരാണാസി : ഇന്ത്യൻ പാസ്പോർട്ടിൽ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്പോർട്ടുകൾ ഒരു കേന്ദ്രീകൃത പാസ്പോർട്ട് വ്യവസ്ഥയിൽ കൊണ്ടുവരാനുള്ള ജോലികൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ എംബസികളും കോൺസുലേറ്റുകളും പാസ്പോർട്ട് സേവ പ്രോജക്ടുമായി പരസ്പരം ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും ഒരു കേന്ദ്രീകൃത വ്യവസ്ഥ കൊണ്ടുവരും. ഒരു പടികൂടി മുന്നോട്ടു പോയി ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഇ പാസ്പോർട്ട് നൽകുന്ന കാര്യവും പരിഗണനയിലാണ്. ഈ പദ്ധതി നിലവിൽ വന്നാൽ പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുള്ളവർ തുടങ്ങിയവർക്ക് വിസ അനുവദിക്കുന്ന നടപടി കൂടുതൽ ലഘൂകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് എവിടെ ജീവിച്ചാലും ഇന്ത്യക്കാർ സുരക്ഷിതവും സന്തോഷത്തോടെയും ഇരിക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് പ്രവാസികൾ. കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധി അനുഭവിച്ച രണ്ടു ലക്ഷത്തിൽ അധികം ഇന്ത്യക്കാരെ സഹായിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button