ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്ര മന്ത്രാലയം . ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളാവും ലഭിക്കുക.
Read also : വരും ദിവസങ്ങളില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000 ഇ-പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
Post Your Comments