Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിദേശങ്ങളില്‍ പോകുമ്പോള്‍ ഇപ്പോള്‍ ആദരവ് കിട്ടുന്നുവെന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ചക്രവാതച്ചുഴി രൂപം കൊണ്ടു, അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം

‘ഭാരതം വളരെ മുന്നേറി എന്ന ഒരു ഫീലാണ് വിദേശത്തെ ഏയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ലഭിക്കുന്നത്. നമ്മള്‍ വിദേശത്താണെങ്കില്‍ ഇപ്പോള്‍ ഏറെ ആദരവ് കിട്ടുന്നു. അവര്‍ ഓ, നിങ്ങള്‍ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്ന് ചോദിക്കുന്നു. അക്ഷയ് കുമാര്‍ പറയുന്നു.

നോര്‍ക്ക – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കം: ആദ്യദിനം 30 നഴ്സുമാര്‍ക്ക് നിയമനം, വിശദവിവരങ്ങൾ

ഇന്ത്യയാണ് തനിക്ക് എല്ലാം, തനിക്ക് സ്വന്തമായി ഉള്ളതെല്ലാം ഞാന്‍ ഇവിടെ നിന്ന് സമ്പാദിച്ചതാണ്, അതിനാല്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍ മുൻപ് പറഞ്ഞിരുന്നു. കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ആളുകള്‍ തന്നെ പരിഹസിക്കുകയും പരുഷമായി സംസാരിക്കുകയും ചെയ്യുമ്പോള്‍ തനിക്ക് വളരെ വിഷമം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button