കോട്ടയം: തിരുവല്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ മരണത്തില്‍ ദുരൂഹതയുണർത്തി പോലീസ് റിപ്പോർട്ട്. രണ്ടു പേരില്‍ മത്തായി ഈശോയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നു തെളിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. അതെ സമയം കീടനാശിനി ശ്വസിച്ചാണ് സനല്‍കുമാറിന്റെ മരണമെന്നും പോലീസ് സര്‍ജന്റെ മൊഴിയില്‍ പറയുന്നു. അപ്പര്‍കുട്ടനാട്ടിലെ പെരിങ്ങരയില്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ട് കര്ഷകത്തൊഴിലാളികാണ് മരിച്ചത്
കഴുപ്പില്‍ കോളനിയില്‍ സനല്‍കുമാര്‍ (42), വേങ്ങല്‍ ആലംതുരുത്തി മാങ്കളത്തില്‍ മത്തായി ഈശോ (തങ്കച്ചന്-68) എന്നിവരാണ് മരിച്ചത്. പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായത്.സംഭവത്തിലെ ദുരൂഹത അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Post Your Comments