Latest NewsIndia

ഭാര്യക്ക് പൗരത്വമില്ല ;മാനസികവിഷമത്താലുണ്ടായ ഹൃദയാഘാതത്തില്‍ കര്‍ഷകന്‍ മരിച്ചു

ദിസ്പൂര്‍ :  ഭാര്യക്ക് പൗരത്യം ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും പട്ടികയില്‍ പേര് ഉള്‍പ്പെടാതിരുന്നതില്‍ മനംനൊന്താണ് കര്‍ഷകന്‍ ഹൃദയാഘാതത്താല്‍ മരിച്ചതെന്ന് അയല്‍വാസികള്‍. അസമിലെ കരിമഗ്ജ് ജില്ലയിലെ കര്‍ഷകനായ മുഹ്ബീര്‍ റഹ്മാന്‍ (65) ആണ് മരിച്ചത്. പൗരത്വ പട്ടികയില്‍ മുഹ്ബീറിന്‍റെയും 7 മക്കളുടേയും പേര് ഉണ്ടായിരുന്നെങ്കിലും ഭാര്യയായ രേണു ബീബിയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നില്ല. ഈ കാരണത്താല്‍ അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറ‍‍‍ഞ്ഞതായാണ് റിപ്പോര്‍ട്ടുകളുളളത്. ഭാര്യയുടെ പേര് പൗരത്വപ്പട്ടികയില്‍ വരാതിരുന്നതിന്‍റെ കാരണം അന്വേഷിച്ച് പ്രാദേശിക എന്‍ആര്‍സി സേവാ കേന്ദ്രയില്‍ എത്തി വിവരം തേടി മടങ്ങവേയാണ് ഹൃദയാഘാതത്താല്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ് കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ അസമില്‍ പൗരത്വപട്ടിക പുതുക്കിയിരുന്നത് . ജൂലൈ 30 ന് പുറത്തുവിട്ട അന്തിമ കരട് പട്ടികയില്‍ 40 ലക്ഷം പേരാണ് പുറത്തായത്. അന്തിമ കരട് പട്ടിക പുറത്തുവന്നതിന് ശേഷം പട്ടികയില്‍ നിന്ന് പുറത്തായ ഒട്ടനവധി പേരാണ് ആത്മഹത്യ ചെയ്തത്. മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button