ബെഗളൂരു : ശ്രീ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു. കര്‍ണാടകയിലെ തുംങ്കുരുവിലായിരുന്നു അന്ത്യം. 111 വയസായിരുന്നു പ്രായം.
ലിംഗായത്ത് വീരശൈവ വിഭാഗത്തിന്റെ ആചാര്യനായിരുന്നു അദ്ദേഹം. ശ്രീ സിദ്ധഗംഗ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനുമാണ്.
ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു. പിന്നീട് മഠത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. തുമകുരുവിലെ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം
പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. സ്വാമിയുടെ ഭൗതികശരീരം കാണാന്‍ നിരവധി പേര്‍ എത്തുന്നതിനാല്‍ മഠത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Post Your Comments