കോഴിക്കോട് : ശബരിമലയിൽ പൊലീസ് സുരക്ഷയോടെ സന്ദർശനം നടത്തിയ യുവതികളിൽ ഒരാളായ എ.ബിന്ദു പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെയെത്തി.ശബരിമല സന്ദർശനത്തിന് ശേഷം ആദ്യമായാണ് ഇവർ സ്വന്തം വീട്ടിലെത്തയത്. എന്നാൽ കനക ദുർഗ്ഗ സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മായി അമ്മയുമായി വഴക്കുണ്ടാകുകയും പോലീസ് കേസിൽ അവസാനിക്കുകയും ചെയ്‌തിരുന്നു.
കനക ദുർഗ്ഗയുടെ ബന്ധുക്കളും ഭർത്താവിന്റെ ബന്ധുക്കളും അവരെ തിരികെ വീട്ടിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഇവർക്കു പൂർണ സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ മാധ്യമ പ്രവർത്തകയോടൊപ്പമാണ് ഇന്നലെ ബിന്ദു വീട്ടിലെത്തിയതെന്നു പൊലീസ് പറഞ്ഞു.
Post Your Comments