KeralaLatest NewsNews

ഐ.എസിൽ പ്രവർത്തിച്ച് ഒടുവിൽ താലിബാനൊപ്പം: നിമിഷ ഫാത്തിമ അടക്കമുള്ളവരുടെ ‘വിസ്മയ’ യാത്ര എങ്ങോട്ട്?

തിരുവനന്തപുരം: ഐ.എസിൽ പ്രവർത്തിക്കാൻ വേണ്ടി വീടും നാടും വിട്ട മലയാളികളായ സ്ത്രീകൾ ഇപ്പോൾ താലിബാനൊപ്പമാണ്. ലോകം അഫ്‌ഗാനിസ്ഥാനിലേക്ക് ഞെട്ടലോടെ കണ്ണുകൾ പായിക്കുമ്പോൾ, താലിബാന്റെ പ്രവർത്തനങ്ങളെ ‘വിസമയ’മായി ചിത്രീകരിക്കാൻ മലയാളികൾ അടക്കമുള്ളവർ നിലകൊള്ളുമ്പോൾ അഫ്‌ഗാനിൽ നിന്നും പുറത്തുവരുന്നത് ചില മോചന വാർത്തകളാണ്. ഐ.എസിൽ ചേരാനായി പോയ നിമിഷ ഫാത്തിമ അടക്കമുള്ളവരെ താലിബാൻ ജയിൽ മോചിതരാക്കിയിരിക്കുന്നു.

നിമിഷ ഫാത്തിമയുടെ മോചന വാർത്തകളിൽ പ്രതികരണവുമായി അമ്മ ബിന്ദു രംഗത്തെത്തിയിരുന്നു. നിമിഷ ഫാത്തിമയുടെ മോചനത്തിൽ സന്തോഷമുണ്ടെന്ന് ബിന്ദു പറഞ്ഞു. അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെ ബിന്ദു പ്രതികരണവുമായി രംഗത്തെത്തിയത്.

‘അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി പറയുന്നുവെന്നും ബിന്ദു പറഞ്ഞു. തടവറയിൽ കഴിയുന്ന ഐഎസ്, അൽക്വയ്ദ ഭീകരർ അടക്കമുള്ള തടവുകാരെ താലിബാൻ മോചിപ്പിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Read Also: ‘അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്’: കാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി

ഐഎസിൽ ചേരാൻ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായവരുടെ കൂടെയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

രണ്ടാം ഘട്ടത്തിലാണ് നിമിഷ ഫാത്തിമയെയും കൂട്ടരേയും താലിബാൻ മോചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഭർത്താക്കന്മാർ മരിച്ച ശേഷം യു.എസ് സൈന്യത്തിന് മുൻപ് കീഴടങ്ങിയ ഇവർ അഫ്ഗാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവർ നിലവിൽ ആരോഗ്യ പ്രവർത്തകരാണ്. ആരോഗ്യപ്രവർത്തകരെ താലിബാന് ആവശ്യമുണ്ട്. ആയതിനാൽ ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ആരോഗ്യപ്രവർത്തനത്തിനായി നിയോഗിക്കുമെന്നാണ് വിവരം.

Read Also: തകർന്ന ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകൾ കണ്ടത്: അഭയാർഥികളെ ലോകരാജ്യങ്ങൾ സ്വീകരിക്കണം: അന്റോണിയോ ഗുട്ടറസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button