ന്യൂഡൽഹി: ഇന്ത്യക്കാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്ന് പറയും. പക്ഷെ അങ്ങനെ പ്രവര്‍ത്തിക്കാറില്ലെന്ന് പി വി സിന്ധു. ഇന്ത്യയെ പോലൊരു രാജ്യം സ്ത്രീകളെ ബഹുമാനിക്കേണ്ടതാണെന്ന് സിന്ധു പറഞ്ഞു. മറ്റു രാജ്യങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ മാതൃകാപരമാണെന്നും സിന്ധു പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകണമെന്നും അവര്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ കരുത്തരായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും പത്രസമ്മേളനത്തില്‍ സിന്ധു കൂട്ടിച്ചേര്‍ത്തു.
Post Your Comments