KeralaLatest News

പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കാഞ്ഞങ്ങാട്: പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സ്‌കൂളില്‍ നിന്നും കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര പുറപ്പെട്ടത്. ഇവരോടൊപ്പം അധ്യാപിക- അധ്യാപകന്മാരുമുണ്ടായിരുന്നു.

രണ്ടു ബസുകളിലായിരുന്നു യാത്ര. യാത്രാ സംഘത്തില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. അതിനു ശേഷം പഠനത്തിലും മറ്റും പ്രകടമായ മാറ്റത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് കാസര്‍കോട് വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ പോലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button