Latest NewsJobs & VacanciesEducation & Career

കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനം

കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മാസ ഓണറേറിയത്തിനു താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സർക്കാർ വകുപ്പിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത (പട്ടിക വിഭാഗ മേഖയിൽ കൂടുതൽ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം. പ്രതിഫലം: പ്രതിമാസം 17,000 രൂപ ഓണറേറിയവും 3,000 രൂപ യാത്രാബത്തയും ലഭിക്കും.

അപേക്ഷകർക്ക് 2019 ജനുവരി ഒന്നിന് 35 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക, പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഉദ്യോഗാർത്ഥികൾ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആമുഖ കത്തു സഹിതം ‘ഡയറക്ടർ, കിർടാഡ്‌സ്, ചേവായൂർ.പി.ഒ, കോഴിക്കോട്-673017’ എന്ന വിലാസത്തിൽ ഈ മാസം 30 ന് 5 ന് മുമ്പായി ലഭ്യമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button