CinemaNewsEntertainmentHollywood

മൈക്കിള്‍ ജാക്‌സണ്‍ പീഡനത്തിനിരയാക്കിയെന്ന് കൊറിയോഗ്രാഫര്‍

 

യുഎസ്; പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സനെതിരെ ലൈംഗിക പീഡനാരോപണവുമായ് ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബ്സണ്‍. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് റോബ്‌സണ്‍ തനിക്കുണ്ടായ ഗുരുതര പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ചെറുപ്പകാലത്ത് മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി ചൂഷണം ചെയ്തിനെക്കുറിച്ചും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എങ്ങനെ അതിനെ അതിജീവിച്ചുവെന്നതിനെപ്പറ്റിയും ലോകത്തോട് രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററി. ഏഴും പത്തും വയസ്സായിരുന്നപ്പോഴാണ് യുവാക്കളെ മൈക്കിള്‍ ജാക്‌സണ്‍ പീഡനത്തിനിരയാക്കിയത്.

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016ല്‍ ജാക്ക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ട പരിഹാരക്കേസ് നല്‍കിയ വ്യക്തിയാണ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വേഡ് റോബ്‌സണ്‍ എന്ന 36 കാരന്‍. ഏഴു വയസ്സിലാണ് മൈക്കിള്‍ ജാക്‌സണ്‍ തന്നെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ റോബ്‌സണ്‍ പറയുന്നു. ഏഴ് വര്‍ഷക്കാലത്തോളം നീണ്ടുനിന്ന ഈ പീഡനം റോബ്‌സണ്‍ 14 വയസ്സായപ്പോള്‍ നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ റോബ്‌സണിന്റെ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

എന്നാല്‍ 2005 ല്‍ സമാന ആരോപണം മൈക്കിള്‍ ജാക്‌സണെതിരെ ഉണ്ടായപ്പോള്‍ താരത്തെ പിന്തുണച്ച വ്യക്തിയാണ് റോബ്‌സണെന്ന് മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം പറയുന്നു. തനിക്ക് ജാക്‌സണില്‍ നിന്നും ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് റോബ്‌സണ്‍ പറഞ്ഞത്.

ഈ വര്‍ഷം അവസാനത്തോടെ എച്ചബിഒ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് തന്നെ എച്ച്ബിഒക്കെതിരെയും ജാക്ക്‌സണിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 1992 ല്‍ മൈക്കിള്‍ ജാക്കസണ്‍ എച്ച്ബിഒയുടെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. ഇതിന്റെ ഭാഗമായി StopLeavingNeverlandNow എന്ന ഹാഷ്ടാഗും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button