കോഴിക്കോട്: സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. തനിക്കെതിരായ ലൈംഗിക പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ സിവിക് മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്. സിവിക് ചന്ദ്രന്റെ ഫോണും സ്വിച്ചോഫാണെന്ന് പൊലീസ് പറയുന്നു. അതേസമയം, സിവിക് ചന്ദ്രൻ എവിടെയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
അധ്യാപികയായ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്.
എന്നാൽ, ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികൾ പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയർന്നയുടൻ സിവിക് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണ്.
Post Your Comments