കൊച്ചി: നടന്‍ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി.
Post Your Comments