തിരുവനന്തപുരം : ആചാര ലംഘനത്തിനെതിരെ പൊരുതിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുന്നോട്ടു വച്ച ചലഞ്ച് ‘ശതം സമർപ്പയാമി‘ ക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. ഇതോടെ ഇതിനെതിരെ ട്രോളും പല തരത്തിലുള്ള അവഹേളനവും ഉണ്ടായി.
ഇതിനിടെ കർമ്മ സമിതിയുടെ അഭ്യർത്ഥനയിലുള്ള ബാങ്ക് അക്കൗണ്ട് നമ്പരിൽ കൃത്രിമം വരുത്തി പണം മോഷ്ടിക്കാൻ ഇടത് സൈബർ ടീം ശ്രമിക്കുന്നതായി കർമ്മ സമിതിയുടെ ആരോപണം. സർക്കാരിന്റെ അക്കൗണ്ട് നമ്പരാണ് ഇവർ പ്രചരിപ്പിക്കുന്നത്. അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കുക മാത്രമല്ല അവർക്കായി ഭക്തർ നൽകുന്ന തുക പോലും മോഷ്ടിച്ചെടുക്കാനുള്ള ഹീനമായ ശ്രമമാണ് സിപിഎമ്മുകാർ നടത്തുന്നതെന്ന് ഭക്തരും കർമ്മ സമിതിയും ആരോപിച്ചു.
ശബരിമല കർമ്മ സമിതിയുടെ പേരിൽ വ്യാജ അക്കൗണ്ട് പ്രചരിപ്പിച്ച് പണം തട്ടാനുള്ള ശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കർമ്മ സമിതി അറിയിച്ചു.
Post Your Comments