തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേരൂര്‍ക്കട അമ്പലമുക്കില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ഇതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയില്‍ സ്ഥാപിച്ചിരുന്ന ഇരുപത്തിനാല് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ 8 എണ്ണമാണ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.
അമ്പലമുക്കിലെ എട്ടാമത്തെ ഫ്‌ളക്‌സ് നീക്കാന്‍ എത്തിയ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്ക് തര്‍ക്കത്തിന് ഇടയാക്കി.തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയ പരാമര്‍ശമൊന്നുമില്ലാതെ വിശ്വാസ സംരക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് വിശ്വാസികള്‍ക്കിടയില്‍ ഉയരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി നിയമവിരുദ്ധമെന്നാണ് കര്‍മ്മസമിതി ആരോപിക്കുന്നത്.
Post Your Comments