ദുബായ് : എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ഗള്‍ഫ് ന്യൂസ് അപമാനിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വളച്ചൊടുച്ചതാണെന്ന് പത്രം അധികൃതര്‍. വാര്‍ത്തയെ ചിലര്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
ജനുവരി 9 ന് ഗള്‍ഫ് ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറില്‍ പപ്പു എന്നുവിളിച്ചുകൊണ്ടുള്ള ലേഖനം ജനുവരി 9നാണ് പ്രസിദ്ധീകരിച്ചത്. ഇത് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതായി തെറ്റിധരിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയവഴി വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാലത് ‘പപ്പു എന്ന വിശേഷണം എങ്ങനെ രാഹുല്‍ ഗാന്ധിയെ മാറ്റിമറിച്ചു’ എന്നുള്ള വാര്‍ത്തയായിരുന്നുവെന്നാണ് ഗള്‍ഫ് ന്യൂസ് വിശദീകരിക്കുന്നത്.
Post Your Comments