തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് ഇന്ന് രാവിലെ തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി നവോത്ഥാന കേരളമെന്ന ഫേസ്ബുക്ക് കൂട്ടായ്മ രംഗത്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് സുരക്ഷാ ഒരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു എന്നാൽ പോലീസ് പറഞ്ഞു പറ്റിച്ചുവെന്ന് കൂട്ടായ്മയുടെ തലവൻ മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി മുഴുവൻ യാത്ര ചെയ്ത് യുവതികൾ ദർശനത്തിന് വീണ്ടുമെത്തിയത് തിരിച്ചു പോകാനല്ലെന്നും കുറച്ചധികം സ്ത്രീകൾ സന്നിധാനത്ത് ഇന്നുതന്നെ എത്തുമെന്നും കൂട്ടായ്മാ അറിയിച്ചു. അതേസമയം ശബരിമലയിൽ ദർശനത്തിന്റെ അവസാന ദിവസമാണ് ഇന്നെന്നും അതുകൊണ്ട് തിരക്ക് വർധിക്കാൻ സാധ്യത ഉള്ളതിനാൽ സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാനാണ് യുവതികളെ തിരിച്ചയച്ചതെന്നും പോലീസ് പറഞ്ഞു.
Post Your Comments