Latest NewsKerala

മണര്‍കാട് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസ് ; പ്രതി കുറ്റം സമ്മതിച്ചു

കോട്ടയം:  മണര്‍കാട് അരീപ്പറമ്ബില്‍ പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി അജേഷ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. മണര്‍കാടുളള ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ അജേഷിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനം വിളിച്ചത് അജേഷിനെ ആയിരുന്നു എന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുറ്റസമ്മതം.

ലൈംഗികപീഡനം എതിര്‍ത്തതിനാണ് പ്രതി പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കൊന്നതിന് ശേഷം ശവശരീരം കുഴിച്ചുമൂടുകയായിരുന്നു. കയറും ഷാളും ഉപയോഗിച്ചാണ് കൊന്നതെന്നും കൊല്ലുന്നതിന് മുമ്ബ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ കുട്ടിയ്ക്ക് സ്വന്തം മൊബൈല്‍ നമ്ബര്‍ കൈമാറിയിരുന്നു. മൊബൈല്‍ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിച്ചു. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഇയാളെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button