Latest NewsKeralaIndia

യാതൊരു കുഴപ്പവുമില്ലാത്ത കനകദുർഗയ്ക്ക് വിദഗ്ദ്ധ ചികിത്സയും സർക്കാർ സുരക്ഷയും

കോഴിക്കോട്: ശബരിമല ദർശനത്തിനു പോയ കനക ദുർഗയെ മടങ്ങി വന്നപ്പോൾ അമ്മായി ‘അമ്മ പട്ടികയ്ക്ക് അടിച്ചു എന്ന ആരോപണത്തിൽ ആശുപത്രിയിൽ തുടരുകയാണ്. എം ആർ ഐ സ്കാനിങ് ഉൾപ്പെടെ എല്ലാ ടെസ്റ്റുകളിലും കുഴപ്പമൊന്നുമില്ലെന്ന് കണ്ടിട്ടും ആശുപത്രിയിൽ സുഖവാസത്തിലാണ് കനക ദുർഗ എന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്.

നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും. അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുര്‍ഗ്ഗ ആരോപിച്ചത്. എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് വീട്ടുകര്‍ പറയുന്നു. ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പൊലീസ് കള്ളകേസില്‍ പെടുത്തിയെന്നാണ് ആരോപണം.

വയസായ അമ്മയെ കള്ളക്കേസിൽ പെടുത്തിയതോടെ എന്തുവന്നാലും കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് പോകുന്നെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അവസാനം കണ്ടത് ടിവിയില്‍ ശബരിമലയില്‍ നില്‍ക്കുന്നതാണ്. ഇത് നാട്ടുകാരുടെ ഇടയില്‍ കളിയാക്കലിന് കാരണമായി. ഭാര്യയുടെ കാര്യം ഭര്‍ത്താവിന് പോലും അറിയില്ലേയെന്ന് പലരും കളിയാക്കി. മാത്രമല്ല തികഞ്ഞ വിശ്വാസികളായ തങ്ങള്‍ക്കെതിരെ പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് ഒരുമാസം കഴിഞ്ഞ് വീട്ടിലെത്തിയ കനക ദുര്‍ഗയെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റെന്ന് പറഞ്ഞാണ് അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിക്കപ്പെട്ടത്. എന്നാൽ പരിക്കില്ലെന്ന് കണ്ടതോടെ കേസ് നിലനില്‍ക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. കൂടാതെ ദൃക്‌സാക്ഷികളും കനക ദുർഗ്ഗാക്കെതിരാണ്. വയോധികയെ മർദ്ദിച്ചതിനാൽ തന്നെ നാട്ടുകാരും കനകദുർഗ്ഗക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button