KeralaLatest News

ഭീഷണി മൂലമാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറുന്നത്; വെളിപ്പെടുത്തലുമായി കനകദുർഗ

കണ്ണൂര്‍: കോടതി ഉത്തരവ് പ്രകാരം തനിക്ക് ഭര്‍തൃവീട്ടില്‍ കയറാനായെങ്കിലും മക്കളെ കാണാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ഇപ്പോള്‍ ഞാന്‍ വീട്ടീല്‍ തനിച്ചാണ്. ആരുടെയൊക്കെയോ ശക്തമായ ഭീഷണി മൂലമോ സമ്മര്‍ദ്ദം മൂലമോ ആണ് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറുന്നത്. കുട്ടികളെ ഇതുവരെ കാണാനായിട്ടില്ല. പ്രതിഷേധമുണ്ടെന്ന് ഉറപ്പാണെങ്കിലും ഇതിങ്ങനെ നീണ്ടുപോകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനകദുർഗ വ്യക്തമാക്കുന്നു.

ശബരിമല ദർശനം നടത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കനകദുര്‍ഗയുടെ മാതാവ്‌ ഭാര്‍ഗവി കേന്ദ്രത്തിന് കത്തെഴുതിയെന്ന വാര്‍ത്തകളോടും അവർ പ്രതികരിക്കുകയുണ്ടായി. എന്റെ അമ്മ അത്തരത്തില്‍ സ്വമേധയാ ആവശ്യപ്പെടില്ല. അമ്മയ്ക്ക് പ്രായമുണ്ടെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്നയാളാണ്. എനിക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്കിയിരുന്നു. പരാതി നല്കിയിട്ടുണ്ടെങ്കില്‍ അസുഖങ്ങളുള്ള അമ്മയെ കൊണ്ട് അത് ചെയ്യിച്ചതാണെന്നും കനകദുർഗ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button