Latest NewsKerala

ശബരിമല ദര്‍ശനം: ജനദ്രോഹം ചെയ്തിട്ടില്ല, ആരാധനാ സ്വാതന്ത്യമാണ് നടപ്പിലാക്കിയതെന്ന് കനക ദുര്‍ഗ

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നിരവധി തിക്താനുഭവങ്ങള്‍ ജീവിതത്തിലുണാടയെന്ന് കനക ദുര്‍ഗ. നിലയ്ക്കലില്‍ എത്തിയതു മുതല്‍ തന്ന പോലീസിന്റെ ഭാഗത്തു നിന്നും ദര്‍ശനത്തില്‍ നിന്നും പിന്തിരിയാനുള്ള പ്രകോപനങ്ങള്‍ ഉണ്ടായെന്ന് കനക ദുര്‍ഗ പറഞ്ഞു. ജനങ്ങളുടെ വികാരം മാനിക്കണമെന്നും ദര്‍ശനം നടത്തിയാല്‍ നാട്ടില്‍ കലാപം ഉണ്ടാകുമെന്നും പോലീസ് മുന്നിയിപ്പ് നല്‍കി. വീട്ടിലേയ്ക്ക് തിരികെ പോകണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു.

അതേസമയം ശബരിമല ദര്‍ശനം നടത്തിയതിലൂടെ ജനദ്രോഹ പരമായി ഒന്നും ചെയ്തിട്ടില്ലെന്നും, നിയമപരമായുള്ള അവകാശവും ആരാധനാ സ്വാതന്ത്യവുമാണ് നടപ്പിലാക്കിയതെന്നും കനക ദുര്‍ഗ പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താ സമ്മേളനത്തില്‍ ബിന്ദുവും പങ്കെടുത്തിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനു ശേഷം തനിക്കും ബിന്ധുവിനുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയര്‍ന്നതെന്നും കനക ദുര്‍ഗ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button