പത്തനംതിട്ട: സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍എസ്‌എസ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം ഉന്നയിച്ചു.മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നടതുറക്കും. എന്നാല്‍ ആ സമയത്ത് സ്ത്രീകളെ മല കയറ്റാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍നിന്നും വിട്ടുനില്‍ക്കുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. തങ്ങളുടെ നിലപാട് മനസിലാക്കി, കേരളത്തില്‍നിന്നോ പുറത്തുനിന്നോ യുവതികളെ എത്തിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ കഴിയുമോയെന്നാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഈ നീക്കത്തെ ഗൗരവതരമായി കാണണമെന്നും ഇവർ ഫേസ്‌ബുക്കിലൂടെ ആരോപിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
പ്രബുദ്ധ കേരളമേ ജാഗ്രത.വിഷു വിളക്കിന് നടതുറക്കുമ്പോൾ തിരഞ്ഞെടുപ്പു തിയതി അടുപ്പിച്ച് സംഘപരിവാർ മുൻകയ്യിൽ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം നടക്കുന്നതായറിയുന്നു …’അനാചാര സംരക്ഷകർ ‘ ഈ നീക്കം നടത്തുന്നത് ലിംഗനീതി ഉയർത്തിപ്പിടിക്കാനോ സുപ്രീം കോടതി വിധി നടപ്പിലാക്കാനോ വേണ്ടിയല്ല , മറിച്ച് സാധാരണക്കാരായ വിശ്വാസികളുടെ വികാരത്തെ സ്വാധീനിച്ച് രണ്ട് വോട്ടു കിട്ടുമോ എന്ന പരീക്ഷണം നടത്താനാണ്..
തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ അവസരമുണ്ടാകരുത് എന്നു കരുതിയാണ് നവോത്ഥാന കേരളം കൂട്ടായ്മ തിരഞ്ഞെടുപ്പു വരെ യുവതീ പ്രവേശനത്തിനായുള്ള ഇടപെടലുകളിൽ നിന്ന് വിട്ടു നിൽക്കുന്നത് .. ഇത് മനസ്സിലാക്കി സംഘപരിവാർ കേരളത്തിൽ നിന്നോ അയൽ സംസ്ഥാനങ്ങളിൽ നിന്നോ യുവതികളെ ശബരിമലയിലെത്തിച്ച് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് തിരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്താനാലോചിക്കുന്നത് …
പ്രബുദ്ധ കേരളം ജാഗ്രതയോടെ ഈ സംഘി നീക്കത്തെ മനസ്സിലാക്കണമെന്ന് ഞങ്ങളഭ്യർത്ഥിക്കുന്നു …
Post Your Comments