KeralaLatest News

ശബരിമല: യുവതികളുടെ പട്ടികയെ കുറിച്ച് ഇ.പി ജയരാജന്റെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ പിഴവു വന്നെന്ന് ആരോപണത്തില്‍ പ്രതികരണവുമായി വ്യവസായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സുപ്രീം കോടതിയില്‍ നല്‍കിയത് സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ പ്രകാരമുള്ള പട്ടികയാണ്. അതേസമയം ശബരിമലയില്‍ അമ്പത്തൊന്നല്ല അതില്‍ കൂടുതല്‍ പേര്‍ കയറിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. അതേസമയം പട്ടികയില്‍ സര്‍ക്കാരിന് ആശയകുഴപ്പം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാര്‍ ഒരു പട്ടിക കൊടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ എത്ര സ്ത്രീകള്‍ ശബരിമലയില്‍ കയറിയെന്നും ഈ പട്ടികയെ കുറിച്ച് ഒരു ദോവസ്വം ബോര്‍ഡിന് ഒരു ധാരണയുമില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button