
കൊൽക്കത്ത : ഇന്ത്യയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ഒരു പുതിയ പ്രധാനമന്ത്രി വരുമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നുള്ള ദേശീയ മാധ്യമത്തിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അഖിലേഷ്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്നത് പ്രാധാന്യമുള്ള കാര്യമല്ല. എന്നാല്‍ ഒരു പുതിയ പ്രധാനമന്ത്രി എന്നത് രാജ്യത്തിന് വളരെ ആവശ്യമുള്ള കാര്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ബിഎസ്‌പി നേതാവ് മായാവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരില്‍ ആരാണ് പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ യോഗ്യതയുള്ളതെന്ന ചോദ്യത്തിന് പേരെടുത്ത് പറയാതെയായിരുന്നു അഖിലേഷിന്റെ പ്രതികരണം.
Post Your Comments