Latest NewsKerala

കാരാട്ട് റസാഖ് വിഷയത്തില്‍ സ്പീക്കറുടെ പ്രതികരണം ഇങ്ങനെ

ദുബായ്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണമറിയിച്ച് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കെ.എം. ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് സ്പീക്കര്‍ അറിയിച്ചു.

നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തില്‍ അന്ന് ഉണ്ടായിരുന്നില്ല. റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ പോകാന്‍ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളില്‍ അനുകൂല വിധി ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാണ് ഉണ്ടാവുക എന്ന് സ്പീക്കര്‍ അറിയിച്ചു.

അതേസമയം ഷ്ാജിക്ക് നല്‍കിയത് 15 ദിവസത്തെ മാത്രം സ്റ്റേയാണ്. എന്നാല്‍ അതിനുള്ളില്‍ അദ്ദേഹത്തിന് അനുകൂല വിധി നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ നിയമപരമായി അദ്ദേഹത്തെ സഭയില്‍ വരാന്‍ അനുവദിക്കാന്‍ കഴിഞ്ഞില്ല. അതേ നിലപാട് ഈ വിഷയത്തിലും തുടരുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ദുബായില്‍ നടക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്പീക്കര്‍. ഫെബ്രുവരി 15, 16 തീയതികളിലാണ് മേഖലാ സമ്മേളനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button