തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി യുഡിഎഫ്. സ്പീക്കർ സ്ഥാനത്തേയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥ് മത്സരിക്കും. നാളെയാണ് (മെയ്-25) സ്പീക്കർ തിരഞ്ഞെടുപ്പ്. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി.
Read Also: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
പിണറായി സർക്കാരിന്റെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടരുകയാണ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ പ്രധാന അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. 28-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് പിണറായി സർക്കാരിന്റെ ബജറ്റ് അവതരണം. 14 വരെയാണ് സഭാ സമ്മേളനം.
Post Your Comments