കൊച്ചി: സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണ് എംബി രാജേഷെന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഭഗത് സിംഗിനെ അപമാനിച്ചതില്‍ സ്പീക്കര്‍ മാപ്പുപറയണമെന്നും താലിബാന്റെ സ്പീക്കറല്ല, കേരളത്തിന്റെ സ്പീക്കറാണെന്നത് ഓര്‍മ്മവേണമെന്നും ഗോപാലകൃഷ്ണന്‍ സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
എം. ബി. രാജേഷ്, ഭഗത് സിംഗിനെ അപമാനിച്ചു. സ്പീക്കര്‍ മാപ്പ് പറയണം. താലിബാന്റെ സ്പീക്കര്‍ അല്ല കേരളത്തിന്റെ സ്പീക്കറാണ് , എം. ബി.രാജേഷ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മ വേണം.
എം.ബി.രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണ്. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കര്‍ ആയി സ്പീക്കര്‍ മാറരുത്. സമൂഹത്തില്‍ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കര്‍ ഇടപെടേണ്ടത്. കേരളത്തിന്റെ സ്പീക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. താലിബാന്റെ സ്പീക്കറെ പോലെയാണ് എം.ബി. രാജേഷ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മാപ്പിള ലഹളയുടെ 100 മത് വര്‍ഷവുമായി
ബന്ധപ്പെട്ട യോഗത്തില്‍ സംസാരിച്ചത്.
മാപ്പിള ലഹളയിലെ വാരിയംകുന്നന്‍ ഹാജി, ഭഗത് സിംഗിന് സമാനമാണെന്ന് പറഞ്ഞതോടെ സ്പീക്കര്‍, ഭഗത് സിംഗിനേയും സ്വാതന്ത്യസമര സേനാനികളേയും അപമാനിച്ചിരിക്കുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമാണെന്ന് വരുത്തുവാനുള്ള സ്പീക്കറുടെ ശ്രമം അപലപനീയമാണ്. മാപ്പിള ലഹളയിലെ ഹിന്ദു കൂട്ടക്കൊല യെ കുറിച്ച് സ്പീക്കര്‍ക്ക് എന്ത് പറയാനുണ്ട്? ഹിന്ദു കൂട്ടക്കൊല നടന്നിട്ടില്ലെന്ന് സ്പീക്കര്‍ക്ക് അഭിപ്രായമുണ്ടോ ? മാപ്പിള ലഹള സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍, EMS എന്തിന് നാടുവിട്ടു? മഹാകവി കുമാരനാശാനും, എസ്. കെ പൊറ്റക്കാടും, തകഴിയും എഴുതിയത് RSS പറഞ്ഞിട്ടാണോ ? കെ.പി കേശവമേനോനും. കെ. മാധവന്‍ നായരും കെ. കേളപ്പനും പറഞ്ഞതും എഴുതിയതും ചരിത്ര വിരുദ്ധതയും വിവരക്കേടുമാണോ?സ്പീക്കര്‍ മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വര്‍ഷ ആഘോഷം
ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളില്‍ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂ.
Post Your Comments