തിരുവനന്തപുരം: ശബരിമല നടവരവായി 361 കോടി രൂപ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടവരവിനു പുറമേ 400 പവൻ സ്വർണവും വിദേശ കറൻസിയായി ഒന്നര കോടിയോളം രൂപയും ലഭിച്ചതായി പ്രസിഡന്റ് കെ.അനന്തഗോപൻ വ്യക്തമാക്കി. പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊറോണയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നടവരവാണ് ഇത്.
Post Your Comments