IndiaNews

റാഫേല്‍ ജെറ്റുകള്‍ വാങ്ങിയത് കോടികള്‍ നഷ്ടത്തില്‍

 

ന്യൂഡല്‍ഹി: ഇന്ത്യ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കോടികള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് 126 ഫൈറ്റര്‍ ജെറ്റുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിനായി വന്‍തുക വകയിരുത്തുകയും ചെയ്തു. എയര്‍ഫോഴ്സ് ആവശ്യപ്പെട്ട 126 വിമാനങ്ങള്‍ക്ക് പകരം 36 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനായിരുന്നു മോഡി സര്‍ക്കാരിന്റെ തീരുമാനം. ഇത് കോടികളാണ് ഖജനാവിന് നഷ്ടമുണ്ടാക്കിയത്. ദി ഹിന്ദു നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 126 ബെയര്‍ ബോണ്‍ വിമാനങ്ങള്‍ക്ക് മേല്‍ ചെലവഴിക്കേണ്ട പൈസ മുഴുവന്‍ 36 വിമാനങ്ങള്‍ക്കായി ചിലവഴിച്ചതായി വ്യക്തമാക്കുന്നു. റാഫേല്‍ വിമാനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കുന്നുവെന്ന് അവകാശപ്പെടുന്ന മോഡലിനായി 130 കോടി ഡോളര്‍ നല്‍കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇത്രയയും നഷ്ടമുണ്ടാകാന്‍ കാരണം. ചുരുക്കത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഏതാണ്ട് 41.42 ശതമാനം കൂടിയ വിലയ്ക്കാണ് ഓരോ ജെറ്റും വാങ്ങിയത്.

റാഫേല്‍ വിമാനങ്ങള്‍ക്ക് മേല്‍ ചെലവഴിച്ച പണത്തിന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചിരുന്നു. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പില്‍ പോലും ഈ വിവരങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല. റാഫേല്‍ കരാറില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് നേരത്തെ പ്രതിപക്ഷവും ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല.

5 വര്‍ഷം മുമ്പ് 2007ല്‍ യു.പി.എ സര്‍ക്കാരാണ് റാഫേല്‍ ജെറ്റുകള്‍ക്കായി ഫ്രാന്‍സിലെ ഡാസോ ഏവിയേഷനുമായി കരാറുണ്ടാക്കുന്നത്. 2007ല്‍ ഉറപ്പിച്ചിരുന്ന വില 79.3 മില്ല്യന്‍ ഡോളര്‍ ആയിരുന്നു. 2011ല്‍ ഓരോ എയര്‍ക്രാഫ്റ്റിന്റെയും വില 100.85 മില്ല്യനായി. 2016ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ നേടിയെടുത്ത ഡിസ്‌കൗണ്ട് വഴി വില 91.75 മില്ല്യനായി കുറഞ്ഞു.

എന്നാല്‍ പിന്നീട് ഡാസോ ഏവിയേഷന്‍ പ്രത്യേക ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് എന്ന് പേരില്‍ 1.4 ബില്ല്യന്‍ ആവശ്യപ്പെടുകയും എന്‍.ഡി.എ സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ അത് 1.3 ബില്ല്യനായി ഉറപ്പിക്കുകയും ചെയ്തു. അതായത് 2007ല്‍ ഒരു ജെറ്റിന് മേല്‍ ഡിസൈന്‍ ആന്റ ഡെവലപ്‌മെന്റ് എന്ന ഫീച്ചറിനായി ചിലവാക്കിയത് 11.11 മില്ല്യന്‍ ആയിരുന്നു. പക്ഷേ 2016ല്‍ അത് 36.11 മില്ല്യനായി ഉയര്‍ന്നുവെന്ന് ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button