ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. മായിന്‍ ഖുറേഷി കേസിലുള്‍പ്പെട്ട സതീഷ് സനയില്‍ നിന്ന് അസ്താന മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. അതേസമയം അസ്താനയെ അറസ്റ്റ് ചെയ്യുന്നതിന് ഇന്നുവരെ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കേസിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് വര്‍യെയും അസ്താനയെയും ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം കൈക്കൂലി കേസിനൊപ്പം ഫാല് ഇടപാടില്‍ സിബിഐ ഡയറക്ടറുടെ നീക്കങ്ങളും സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ സിബിഐ ഡയറക്ടര്‍ പ്രതിരോധ മന്ത്രാലയത്തോട ആവശ്യപ്പെട്ടിരുന്നു. ശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ലോക് വര്‍മ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയുെ ചെയ്തു.
Post Your Comments