Latest NewsKerala

ഒടിയനും ഷാജി പാപ്പനുമൊന്നും ഇനി ആഡംബര ബസുകളിൽ പ്രത്യക്ഷപ്പെടില്ല

തൃശൂര്‍ : ആഡംബര ബസുകളിലെ ഒടിയനും ഷാജി പാപ്പനും വിലങ്ങ് വീഴുന്നു. വിനോദ സഞ്ചാര ബസുകളിലെ സിനിമാ താരങ്ങളുടെ കാരിക്കേച്ചറുകള്‍ മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിറങ്ങി. ഇത്തരം ചിത്രങ്ങൾ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുമെന്നാണ് കമ്മിഷണറുടെ കണ്ടെത്തൽ.

5 വര്‍ഷം മുന്‍പാണ് നവ ഫാഷന്‍ തരംഗം ഇത്തരം ബസുകളിൽ എത്തിത്തുടങ്ങിയത്. ആഡംബരം കൂടിയതോടെ ബസുകള്‍ക്കുള്ളില്‍ ലേസര്‍ ഷോകളും കാതടപ്പിക്കുന്ന ജെബിഎല്‍ സൗണ്ട് സിസ്റ്റവുമായി. ഇതിനു നേരത്തെ തന്നെ മോട്ടോര്‍ വാഹനവകുപ്പ് നിയന്ത്രണം കൊണ്ടു വന്നിരുന്നു. തെക്കന്‍ ജില്ലയിലെ ഒരു വിനോദസഞ്ചാര ബസാകട്ടെ പരിഷ്‌കാരം കൂടി ബസില്‍ സാധാരണ ഫ്‌ലോര്‍ മാറ്റി ചില്ലുകൊണ്ടുള്ള ഡാന്‍സ് ഫ്‌ലോര്‍ വരെ സൃഷ്ടിച്ചു വിസ്മയം തീര്‍ത്തിരുന്നു.

Image result for kerala tourist bus caricecher

ബസുകളില്‍ സ്‌കെച്ച്‌ വരച്ച ശേഷം ചെറിയ മെഷിന്‍ ഗണ്‍ പോലുള്ള യന്ത്രത്തിലൂടെയാണ് വരകള്‍. 10,000 മുതല്‍ 25000 വരെയാണ് കാരിക്കേച്ചറുകള്‍ ബസുകളില്‍ തീര്‍ക്കുന്നതിന് ചെലവ്. ഒരു ബസിന്റെ പെയിന്റിങ്ങിന് 1.50 ലക്ഷം രൂപ വരെയാണ് ചെലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button