പമ്പ: ശബരിമലയിൽ ഭക്തരായ യുവതികൾ വന്നിരിക്കാമെന്ന് ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ്. സുപ്രീംകോടതി വിധിപ്രകാരം അതിന് അവർക്ക് അതിനുള്ള അവകാശമുണ്ട്. വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി ശങ്കരദാസ്.
51 യുവതികൾ ശബരിമല കയറിയെന്ന് സുപ്രീം കോടതിയിൽ സർക്കാർ അറിയിച്ചിരുന്നു. ഓൺലൈൻ വഴിയാണ് യുവതികൾ മലകയറാൻ രജിസ്റ്റർ ചെയ്തതെന്നും കേരളത്തിൽനിന്നുള്ള ആരുടെയും പേര് പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ സർക്കാർ പട്ടിക നൽകിയത്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ സർക്കാർ നൽകിയിരിക്കുന്നത്.
Post Your Comments