കാസര്‍കോട്: സര്‍ക്കാര്‍ സ്ഥലവും കെട്ടിടങ്ങളും കൈയേറി ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തനം. കായിക പരിശീലനവും വര്‍ഗീയ വിഷം തുപ്പുന്ന ക്ലാസും ഇവിടങ്ങളില്‍ നടക്കുന്നു. കാസര്‍കോട്ടെ ആര്‍എസ്എസ് ക്രിമിനലുകളുടെ കേന്ദ്രമായ ഇവിടങ്ങളില്‍ കൊലക്കേസ് പ്രതികളടക്കം താവളമടിക്കുന്നു. ബിജെപി, ആര്‍എസ്എസ് നേതാക്കളായ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും നേതാക്കളുടെയും പിന്തുണയോടെയാണ് കെട്ടിടങ്ങള്‍ കൈയടക്കിയിരിക്കുന്നത്.
വിദ്യാനഗര്‍ നെല്‍ക്കല കോളനിയില്‍ മുനിസിപ്പാലിറ്റി നിര്‍മിച്ച കെട്ടിടങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണ്. അഗതി മന്ദിരം, കൈത്തൊഴില്‍ പരിശീലന കേന്ദ്രം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഇവര്‍ കൈയടക്കിയിരിക്കുകയാണ്. ആര്‍എസ്എസ് ശാഖ പരിശീലനവും ബാലഗോകുലം ക്ലാസും ഇവിടെ നടക്കുന്നു. കെട്ടിടങ്ങളുടെ താക്കോല്‍ ബിജെപി നേതാക്കളുടെ കൈവശമാണ്. മറ്റുള്ളവര്‍ക്ക് ഇവിടെ പ്രവേശനമില്ല. മുനിസിപ്പല്‍ കൗണ്‍സിലറും ബിജെപി പ്രതിനിധിയാണ്. കൗണ്‍സിലറുടെ ഒത്താശയോടെയാണ് കെട്ടിടങ്ങള്‍ കൈയേറിയുള്ള ആര്‍എസ്എസ് പ്രവര്‍ത്തനം. കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ വലിയ പങ്കാണ് ഇവിടങ്ങളിലെ ക്രിമിനലുകള്‍ക്കുള്ളത്. നഗരത്തിലെ മറ്റിടങ്ങളിലെ ബിജെപി കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹാള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ആര്‍എസ്എസ് ഓഫീസുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments