ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ മല്‍സരിക്കാന്‍ നരേന്ദ്ര മോദി തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ച പ്രതിപക്ഷനേതാവ് ത്രിപുരയല്ല കേരളമെന്ന് മനസിലാക്കണമെന്നും ഇവിടെ ആവര്‍ത്തിക്കാന്‍ പോകുന്നത് മധ്യപ്രദേശാണെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഫെബ്രുവരി 20 നകം പൂര്‍ത്തിയാക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. സംഘടനാ ചുമതല ഉള്ളവര്‍ മത്സരിക്കണമോ എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments