Latest NewsIndia

വിവാഹം കഴിക്കാന്‍ അനുമതി തേടി 20കാരികളായ സ്വവര്‍ഗ്ഗപ്രണയിനികള്‍ കോടതിയില്‍: പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി

അഞ്ച് ദിവസത്തിലധികമായി ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയാണ്

ഒഡീഷ: വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ്ഗ പ്രണയിനികളായ യുവതികള്‍ കോടതിയില്‍. ഒരിക്കലും പിരിയാനാവാത്ത വിധം തങ്ങള്‍ പ്രണയത്തിലാണെന്നും വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നു ഇവര്‍ അറിയിച്ചിട്ടുണ്ട്. ഒഡീഷയിലെ കേന്ദ്രപാറയിലാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി സ്വവര്‍ഗ്ഗ പ്രണയിനികള്‍ രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് ദിവസത്തിലധികമായി ഇവര്‍ ഒരുമിച്ച് താമസിച്ചു വരികയാണ്. എന്നാല്‍ ഇരുവരുടേയും വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ജനുവരി 12ന് കേന്ദ്രപാറയില്‍ നിന്നും ഒളിച്ചോടിയ ഇവര്‍ ് ഭുവനേശ്വറില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഇതിനെതിരെ യുവതികളില്‍ ഒരാളുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മറ്റൊരു സ്ത്രീ തന്റെ മകളെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ട് പോയി എന്നായിരുന്നു പരാതി. അതേസമയം യുവതികളുമായി പോലീസ് സംസാരിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും ഒരുമിച്ചത് ജീവിക്കാനാണ് താത്പര്യം എന്നാണ് പറഞ്ഞത്. കൂടാതെ തങ്ങളെ പിരിക്കാന്‍ നോക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതികള്‍ ഭീഷണി മുഴക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button