റാഞ്ചി:ഝാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു.ഹേമന്ത് സോറന്‍ ഇത് രണ്ടാം തവണയാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.
കോണ്‍ഗ്രസ്സില്‍ നിന്നുള്ള രണ്ടു പേരും വിജയിച്ച ആര്‍ജെഡി എംഎല്‍എയും മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായി ചുമതലയേറ്റു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറോണ്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ഝാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറുമായിരുന്ന അലംഗീര്‍ അലാം, ആര്‍ജെഎഡിയില്‍ നിന്ന് വിജയിച്ച സത്യാനന്ദ് ഭൊക്ത എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.12 അംഗ മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ പിന്നീട് അധികാരമേല്‍ക്കും.
രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും എംകെ സ്റ്റാലിനുമടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സംഗമം തന്നെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്ന റാഞ്ചിയിലെ മോറാബാദി മൈതാനത്തുണ്ടായിരുന്നത്.
കഴിഞ്ഞ തിങ്കളഴാച നടന്ന വോട്ടെണ്ണലില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സംഖ്യം 47 സീറ്റുകള്‍ നേടി അധികാരമുറപ്പിച്ചിരുന്നു. 81 അംഗ നിയമസഭയില്‍ 50 അംഗങ്ങളുടെ ഭൂരിപക്ഷവുമായാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
Post Your Comments