ദോഹ: കാറുകള്‍ക്ക് ഇഷ്ട റജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാനുള്ള ലേലം ആരംഭിച്ചു. 25 ഫാന്‍സി നമ്പറുകളാണ് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ലേലത്തിനു വച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2ലൂടെ ലേലത്തില്‍ പങ്കെടുക്കാം. ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച ലേലം 17ന് രാത്രി 10 വരെ നീളും.
ഒരു ലക്ഷം റിയാലിനാണു ലേലം വിളി തുടങ്ങുക. നിരതദ്രവ്യമായി 20,000 റിയാല്‍ മുന്‍കൂര്‍ നല്‍കണം. ലേലം ഉറപ്പിക്കുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയുമടച്ച് നമ്പര്‍ സ്വന്തമാക്കണം. അല്ലാത്തപക്ഷം 20,000 റിയാല്‍ നഷ്ടപ്പെടും. കഴിഞ്ഞ ലേലത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 97.6 ലക്ഷം റിയാലാണ്. 344444 എന്ന നമ്പറിനാണു ഏറ്റവും ഉയര്‍ന്ന തുക (12.5 ലക്ഷം റിയാല്‍) ലഭിച്ചത്.
Post Your Comments