കാത്തിരിപ്പ് ഇനി വേണ്ട നിസാന്‍ കിക്ക്‌സ് വിപണിയിലേക്ക്. ജനുവരി 22 ന് വാഹനം ഷോറൂമുകളിലെത്തും. ചെന്നൈ പ്ലാന്റില്‍ നിന്ന് ഈ കാർ ഡീലര്‍ഷിപ്പുകള്‍ക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ട്. 2018 ഒക്ടോബറിലാണ് ഈ കാറിനെ കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ കിക്ക്‌സിനുള്ള പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു.
25,000 രൂപയടച്ച് വെബ്‌സൈറ്റ് മുഖേനയും വാഹനം ബുക്ക് ചെയ്യാം. കൂടാതെ 2019 ജനുവരിയില്‍ ബുക്കിങ് നടത്തിയ ഉപഭോക്താക്കളില്‍ തിരഞ്ഞെടുക്കുന്ന 500 പേര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി വേള്‍ഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കും. ഇന്ത്യയിലെവിടെയും നിസാന്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് നിസാന്‍ കിക്ക്‌സ് ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Post Your Comments