ഉടമകൾക്ക് സഹായവുമായി പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ. ലോക് ഡൗണിൽ, വാഹനങ്ങളുടെ സര്‍വ്വീസ് മുടങ്ങുകയും വാറണ്ടിയും അവസാനിക്കുകയും ചെയ്യുന്നവർക്ക് സര്‍വീസും വാറണ്ടിയും ലോക്ക് ഡൗണിന് ശേഷം ഒരു മാസം കൂടെ നീട്ടി നല്കാൻ തീരുമാനിച്ചു. ലോക്ക്ഡൗണിന്റെ സമയത്ത് നഷ്ടപ്പെട്ട സൗജന്യ സര്‍വ്വീസ് ചെയ്യാനും, ലോക്ക്ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്കും ഒരു മാസത്തേക്ക് കൂടി സമയം നൽകുമെന്ന് കമ്പനി വ്യക്തമാക്കി.
കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‌സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണ് കാലത്ത് വാഹനം പരിപാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെ നൽകുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിന് നിസാന്‍ ഷോറൂമുകളും നിസാന്റെ പ്ലാന്റും അടഞ്ഞുകിടക്കുകയാണ്.
Post Your Comments