Latest NewsNewsCarsAutomobile

പുത്തൻ നിസാൻ മാഗ്‌നൈറ്റ് വിപണിയിൽ ഇറങ്ങി

കൊച്ചി: നിസാന്റെ ഏറ്റവും പുതിയ മോഡൽ ബി.എസ്.യു.വി മാഗ്‌നൈറ്റ് വിപണിയിലെത്തി. 5,02,860 രൂപ മുതലാണ് വില (എക്‌സ്‌ഷോറൂം).ഡിസംബർ 31 വരെ പ്രത്യേക ഓഫറുണ്ട്. ഡീലർഷിപ്പുകളിലും വെബ്‌സൈറ്റിലും പാൻഇന്ത്യ ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചു. വെർച്വൽ ടെസ്റ്റ് ഡ്രൈവും വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും.

20ൽ അധികം ഫസ്റ്റ്ക്ലാസ്, ബെസ്റ്റ്ഇൻസെഗ്‌മെന്റ് സവിശേഷതകളുണ്ട്. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡിൽ ലാമ്പുകൾ, ഹൈ എൻഡ് സ്പീക്കറുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button