ഒരു മനുഷ്യന്റെ നല്ല ആരോഗ്യത്തിന് വേണ്ട ആവശ്യഘടകമാണ് പ്രഭാത ഭക്ഷണം. ഉച്ചയ്‌ക്കോ രാത്രിയിലോ കഴിക്കുന്നതിനേക്കാൾ പ്രധാനം രാവിലത്തെ ഭക്ഷണമാണ്. എന്നാൽ പതിവിലും വ്യത്യസ്തമായി എന്തെങ്കിലും പ്രഭാതത്തിൽ ഉണ്ടാക്കി നോക്കിയാലോ.അങ്ങനെയെങ്കിൽ കപ്പക്കൊപ്പം നാളികേരവും വറ്റല്‍മുളകും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ നാടന്‍ വിഭവമായ കപ്പദോശ പരീക്ഷിക്കാം.
ആവശ്യമായ ചേരുവകകൾ
കപ്പ ചെറുതായി നുറുക്കിയത് – 100 ഗ്രാം
പച്ചരിയും പൊന്നിയരിയും കുതിര്‍ത്തത് – 3 ഗ്ലാസ്( ഒന്നര ഗ്ലാസ് വീതം)
വറ്റല്‍മുളക് – 8 എണ്ണം
കായപ്പൊടി – അര ടീസ്പൂണ്‍
നാളികേരം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ദോശ ചൂടാന്‍
ഉണ്ടാക്കുന്ന വിധം
കപ്പ നുറുക്കിയത്, പച്ചരിയും പൊന്നരിയും കുതിര്‍ത്തത്, വറ്റല്‍മുളക്, കായപ്പൊടി, നാളികേരം, ഉപ്പ് എന്നിവ നന്നായി അരയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം ദോശ ചുട്ടെടുക്കാവുന്നതാണ്. ( മാവ് സാധാരണ ദോശയേക്കാള്‍ കട്ടി കുറച്ചു വേണം. മാവ് കൂടുതല്‍ വെള്ളം ചേര്‍ത്ത് അരയ്ക്കണം.).
Post Your Comments