കാത്തിരിപ്പുകൾക്ക് വിരാമം. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ച് ഷവോമി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്.
ജനുവരി 12 മുതൽ വിൽപ്പന ആരംഭിച്ച ഫോണിന്റെ 16 ജി.ബി വേരിയന്റ് മോഡൽ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെ ഫ്ലാഷ് സെയിലായാണ് വിറ്റ് പോയത്. ഒരാഴ്ച നീണ്ടുനിന്ന ഈ വില്പനയ്ക്ക് ശേഷമാണ് ഓപ്പണ്‍ സെയിൽ ആരംഭിച്ചത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസം വിപണിയിൽ എത്തിയ ഫോണിന് 6ജി.ബി, 32 ജി.ബി വേരിയന്റുകളാണ് ഉള്ളത്. 16 ജി.ബി വേരിയന്റിന് 5,999 രൂപയും 32ജി.ബി വേരിയന്റിന് 6,999 രൂപയുമാണ് വിപണി വില.
Post Your Comments