Latest NewsNewsIndia

സിഖ് വിരുദ്ധ കലാപ കേസ്; സജ്ജന്‍ കുമാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്ഡകിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ തെക്കന്‍ ദില്ലിയില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിനെ ദില്ലി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സുരക്ഷാ ഭടന്‍മാര്‍ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. അന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ട രാജ് നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ എംപിയായിരുന്നു സജ്ജന്‍ കുമാര്‍. മൂന്ന് ദിവസമായി നടന്ന കലാപത്തില്‍ ദില്ലിയില്‍ മാത്രം മുവായിരം പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button