ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്റെ സഹായം തേടിയതായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പ്രതിപക്ഷത്തിന് മാന്യത നഷ്ടപ്പെട്ടതായും ഡല്‍ഹിയില്‍ നടന്ന ബി.ജെ.പിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ പോയി ‘ദയവു ചെയ്ത് അവരെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂ’ എന്ന് അപേക്ഷിച്ചത് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും ഇത്തരം രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നു സീതാരാമന്‍ കുറ്റപ്പെടുത്തി.
‘പ്രതിരോധ സേന അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയപ്പോള്‍ അതിനെ അഭിനന്ദിക്കേണ്ടതിന് പകരം പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്തത്. അവര്‍ക്ക് തെളിവ് കാണിച്ചു കൊടുത്തു. അതേ പ്രതിപക്ഷത്തിലെ കോണ്‍ഗ്രസിലെ ചില നേതാക്കളാണ് പാകിസ്ഥാനില്‍ പോയി നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ സഹായം ആവശ്യപ്പെട്ടത്’- സീതാരാമന്‍ പറഞ്ഞു.
Post Your Comments