മൂന്നാര്‍ : സാഹസിക യാത്രികരുടെ ഇഷ്ടവിനോദമായ ജെസ്കി ഉപയോഗിക്കുവാന്‍ ഇനി കേരളത്തിന് പുറത്ത് പോകേണ്ട ആവശ്യമില്ല. മൂന്നാര്‍ മാട്ടുപ്പെട്ടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ജെസ്കിയില്(വാട്ടര്‍ സ്കൂട്ടര്‍) യാത്ര ചെയ്ത് ഉല്ലസിക്കാം.
സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം, സ്വകാര്യ സംരംഭകരായ ഫ്ലാഷ് അഡ്വഞ്ചേഴ്സ് സ്പോര്‍ട്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജെസ്കി സര്‍വീസ് തുടങ്ങിയത്. രണ്ടുപേര്‍ക്ക് 500 രൂപയാണ് ഒരുറൗണ്ട് സവാരി നടത്തുന്നതിന് ഈടാക്കുന്നത്.
ഓടിക്കാനറിയാവുന്ന സഞ്ചാരികള്‍ക്ക് തനിയെ ഓടിക്കാം. അല്ലാത്തവര്‍ക്ക് ഡ്രൈവറുടെ സേവനം ലഭ്യമാണ്. മാട്ടുപ്പെട്ടി ജലാശയത്തില്‍ ശനിയാഴ്ച ആരംഭിച്ച ജെസ്കി സര്‍വീസ് എസ് രാജേന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ട് ജെസ്കികളാണ് സവാരിക്കായി എത്തിച്ചിരിക്കുന്നത്.
Post Your Comments