തൊടുപുഴ: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വ്യാഴാഴ്ച ഉയര്‍ത്തും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറു വരെ ഇടുക്കി ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണു നടപടി.
രാവിലെ എട്ടു മുതല്‍ മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 25 ക്യുമെക്‌സ് ജലം സ്പില്‍വേ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കിവിടും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. മണിയാര്‍ ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം അല്ലാത്തതിനാല്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പന്പയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments